സി.പി.ഐ മണ്ഡലം സമ്മേളനങ്ങൾക്ക് നാളെ തുടക്കം

കാസർകോട്: സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലയിലെ മണ്ഡലം സമ്മേളനങ്ങൾക്ക് നാളെ തുടക്കമാവും. 12, 13 തീയതികളിൽ കാഞ്ഞങ്ങാട് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം നടക്കും. തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം ജൂൺ 19, 20 തീയതികളിൽ നടക്കാവിലും 26, 27 തീയതികളിലായി വെള്ളരിക്കുണ്ട് മണ്ഡലം സമ്മേളനം വെള്ളരിക്കുണ്ടിലും കാസർകോട് മണ്ഡലം സമ്മേളനം ജൂലൈ 3, 4 തീയതികളിൽ ചട്ടഞ്ചാലിലും മഞ്ചേശ്വരം മണ്ഡലം സമ്മേളനം ജൂലൈ 10,11 തീയതികളിൽ പൈവളികെ ലാൽബാഗിലും നടക്കും. ബദിയടുക്ക മണ്ഡലം സമ്മേളനം ജൂലൈ 16,17 തീയതികളിലായി പെർളയിലും നടക്കും. തുടർന്ന് ജില്ല സമ്മേളനം ആഗസ്റ്റ് 13, 14 കാഞ്ഞങ്ങാട് വെച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കാനാവശ്യമായ സ്വാഗതസംഘം രൂപവത്കരണയോഗം ജൂലൈ രണ്ടിന് കാഞ്ഞങ്ങാട് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.