മുഖ്യമന്ത്രിക്ക് ലുക്കൗട്ട് നോട്ടീസ് സമരവുമായി യൂത്ത് ലീഗ്

കാസർകോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഇന്ന് ജില്ല പൊലീസ് ആസ്ഥാനത്ത് ലുക്കൗട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കും. രാവിലെ പത്തിന് വിദ്യാനഗർ ഗവ.കോളജ് പരിസരത്ത് നിന്ന് പ്രകടനമായി ചെന്നാണ് ജില്ല പൊലീസ് ആസ്ഥാനത്ത് ലുക്കൗട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നത് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.