ഭക്ഷ്യസുരക്ഷ: ജില്ലക്ക് ദേശീയ അംഗീകാരം

കാസർകോട്​: കേന്ദ്ര സര്‍ക്കാറിന്റെ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ നടപ്പാക്കിയ 'ഈറ്റ് റൈറ്റ് ഇന്ത്യ'പദ്ധതിയില്‍ കാസര്‍കോട് ജില്ലക്ക് ദേശീയ അംഗീകാരം. 'ഈറ്റ് റൈറ്റ് ഇന്ത്യ'പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ലകളില്‍ കാസര്‍കോട് ജില്ലയും സ്ഥാനം നേടി. ഭക്ഷ്യസുരക്ഷ പൊതുജന സമ്പര്‍ക്ക പരിപാടികള്‍, ഭക്ഷ്യ വ്യാപാരികള്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കുമുള്ള പരിശീലനങ്ങള്‍, ഈറ്റ് റൈറ്റ് കാമ്പസ്, ഈറ്റ് റൈറ്റ് സ്‌കൂള്‍, സ്ട്രീറ്റ് ഫുഡ് ഹബ് മുതലായ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് ജില്ലക്കുവേണ്ടി സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണര്‍ വി.ആര്‍. വിനോദ്, കാസര്‍കോട് ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ പി.കെ. ജോണ്‍ വിജയകുമാര്‍ എന്നിവര്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയില്‍നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. ഫോട്ടോ -EAT RIGHT FSSAI ഭക്ഷ്യസുരക്ഷയിൽ ദേശീയ അംഗീകാരത്തിന്റെ സാക്ഷ്യപത്രം ജില്ലക്കുവേണ്ടി സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണര്‍ വി.ആര്‍. വിനോദ്, കാസര്‍കോട് ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ പി.കെ. ജോണ്‍ വിജയകുമാര്‍ എന്നിവര്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയില്‍നിന്ന് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.