കാസർകോട്: വനിത ശിശു വികസന വകുപ്പ് വനിത സംരക്ഷണ ഓഫിസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന വിദഗ്ധ . വിദ്യാനഗര്‍ കലക്ടറേറ്റില്‍ വനിത സംരക്ഷണ ഓഫിസറുടെ കാര്യാലയത്തില്‍ എ.ഡി.എം. എ.കെ. രമേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗാര്‍ഹിക പീഡനത്തിന്റെ പ്രധാന കാരണം ദമ്പതികളുടെ പെരുമാറ്റ വൈകല്യങ്ങളും മാനസിക പ്രശ്‌നങ്ങളുമാണ്. അതിനാല്‍ കൃത്യസമയത്ത് ചികിത്സ കിട്ടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശിശു സംരക്ഷണ ഓഫിസര്‍ സി.എ. ബിന്ദു അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജനറല്‍ സൂപ്രണ്ട് ഡോ.കെ. രാജാറാം മുഖ്യാതിഥിയായി. വനിത സംരക്ഷണ ഓഫിസര്‍ എം.വി. സുനിത സ്വാഗതവും സിനി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. ജില്ല കലക്ടര്‍ അധ്യക്ഷയായുള്ള പി.ഡബ്ല്യു.ഡിവി ആക്ട് 2005 ന്റെ ജില്ല തല കോഓഡിനേഷന്‍ മോണിറ്ററിങ് കമ്മിറ്റി ചര്‍ച്ച ചെയ്താണ് മാനസികാരോഗ്യ വിദഗ്ധന്റെ സൗജന്യ സേവനം ഒരുക്കുന്നത്. എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച പകല്‍ പത്ത് മുതല്‍ രണ്ട് വരെ കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫിസിലായിരിക്കും സേവനം. സേവനം ആവശ്യമുള്ളവര്‍ വ്യാഴാഴ്ചക്കകം 04994 256 266, 9446270127 നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോട്ടോ: വനിത ശിശു വികസന വകുപ്പ് വനിത സംരക്ഷണ ഓഫിസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന വിദഗ്ധ മാനസികാരോഗ്യ സേവന പദ്ധതി എ.ഡി.എം എ.കെ. രമേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ഡിസബിലിറ്റീസ് പ്രോഗ്രാമിന് അപേക്ഷിക്കാം കാസർകോട്: മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജൂലൈ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് . പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള കോഴ്‌സിന് അപേക്ഷിക്കാന്‍ പ്രായപരിധി ഇല്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷല്‍ എജുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ് എജുക്കേഷനല്‍ തെറപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയും വിശദവിവരങ്ങളും www.srccc.in എന്ന വെബ്‌സൈറ്റില്‍. അവസാന തീയതി ജൂണ്‍ 20. ഫോണ്‍ 9847454943
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.