കാസർകോട്: . തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ പട്ടിക പ്രദര്‍ശിപ്പിക്കും. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലും അപേക്ഷകർക്ക് സ്ഥിതി പരിശോധിക്കാം. ആകെ 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. ഇവരില്‍ 3,28,041 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേര്‍ ഭൂമി ഇല്ലാത്തവരുമാണ്. ജൂണ്‍ 17 മുതല്‍ രണ്ട് ഘട്ടമായി അപ്പീലിന് അവസരമുണ്ട്. ആദ്യഘട്ടത്തിൽ പഞ്ചായത്തുകളിലെ കരട് പട്ടികയിലെ ആക്ഷേപങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്കും, മുനിസിപ്പാലിറ്റി/കോർപറേഷനിലെ ആക്ഷേപങ്ങൾ നഗരസഭ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. അപ്പീലും ആക്ഷേപങ്ങളും മാത്രമെ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. പൊതുജനങ്ങൾക്ക് ആക്ഷേപം അറിയിക്കാനും അനുവാദമുണ്ട്. ജൂണ്‍ 17നുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കണം. ആദ്യഘട്ട അപ്പീലിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽ ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാം. രണ്ടാം ഘട്ട അപ്പീൽ പരിഗണിക്കുന്നത് കലക്ടർ അധ്യക്ഷനും ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ കൺവീനറുമായ കമ്മിറ്റിയാണ്. ജൂലൈ എട്ടിനകം ഈ അപ്പീല്‍ നല്‍കണം. പരിശോധനക്കു ശേഷം ജൂലൈ 22ന് രണ്ടാം ഘട്ട അപ്പീല്‍ തീര്‍പ്പാക്കിയതിന് ശേഷമുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കും. രണ്ട് അപ്പീലുകളും പരിഗണിക്കപ്പെട്ട ശേഷമുള്ള കരട് പട്ടിക ഓരോ പഞ്ചായത്ത്/നഗരസഭ ഭരണസമിതികൾ ചർച്ച ചെയ്യും. അതിനു ശേഷം ഗ്രാമസഭകളിലും വാർഡ് സഭകളിലും പട്ടിക പരിശോധനക്ക് വിധേയമാക്കും. പട്ടികയിൽ അനർഹർ കടന്നുകൂടിയെന്ന് കണ്ടെത്തിയാൽ ഗ്രാമസഭകൾക്ക്/ വാർഡ് സഭകൾക്ക് അവരെ ഒഴിവാക്കാൻ അധികാരമുണ്ട്. ഇതിനു ശേഷമുള്ള പട്ടിക പഞ്ചായത്ത്/നഗരസഭ ഭരണ സമിതികൾ പരിഗണിക്കും. ആഗസ്റ്റ് 10നുള്ളിൽ ഈ പട്ടിക പരിഗണിച്ച് ഭരണസമിതികൾ അംഗീകാരം നൽകും. ആഗസ്റ്റ് 16ന് അന്തിമ ഗുണഭോക്തൃ പട്ടിക വെബ്സൈറ്റിലും തദ്ദേശ സ്ഥാപനത്തിലും പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.