കാസർകോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പാക്കുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതികളുടെ വിശദാംശങ്ങള്‍: കെസ്‌റു സ്വയം തൊഴില്‍ പദ്ധതി: കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള 21-50 മധ്യേ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വായ്പയും 20,000 രൂപ വരെ സബ്‌സിഡിയും * മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് സ്വയം തൊഴില്‍ പദ്ധതി: കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള 21-45 മധ്യേ പ്രായമുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സംയുക്ത സംരംഭം ആരംഭിക്കാനായി ബാങ്ക് മുഖേന 10 ലക്ഷം രൂപ വരെ വായ്പയും രണ്ടു ലക്ഷം രൂപ വരെ സബ്‌സിഡിയും. *നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി: കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള 50-65 മധ്യേ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി ബാങ്ക് മുഖേന 50,000 രൂപ വരെ വായ്പയും 12,500 രൂപ വരെ സബ്‌സിഡിയും. ശരണ്യ സ്വയം തൊഴില്‍ പദ്ധതി: *വിധവകള്‍, നിയമാനുസൃതമായി വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, പട്ടികവർഗത്തിലെ അവിവാഹിതരായ അമ്മമാര്‍, 30 കഴിഞ്ഞ അവിവാഹിതരായവര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താവുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട, കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപ വരെയുള്ള 18-55 മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കാനായി 50,000 രൂപ പലിശ രഹിത വായ്പയും 25,000 രൂപ സബ്‌സിഡിയും. *കൈവല്യ സ്വയംതൊഴില്‍ പദ്ധതി: കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപ വരെയുള്ള 21-55 പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി 50,000 രൂപ പലിശ രഹിത വായ്പയും 25,000 രൂപ സബ്‌സിഡിയും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും www.employment.kerala.gov.in വെബ്‌സൈറ്റിലും അപേക്ഷ ഫോറം ലഭിക്കും. ഫോണ്‍: 0467 2209068, 04994 255582.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.