പരപ്പ ബസ് സ്റ്റാൻഡ് കെട്ടിടം നിർമാണം തറക്കല്ലിടലിൽ ഒതുങ്ങി

നീലേശ്വരം: പരപ്പയിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം ശിലാഫലകത്തിൽ ഒതുങ്ങി. വെള്ളരിക്കുണ്ട് താലൂക്കിലെ വാണിജ്യനഗരവും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവുമായ പരപ്പയിലെ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം നിർമാണമാണ് മുടങ്ങിയത്​. 12 വർഷം മുമ്പ് പ്രദേശത്തെ സ്വകാര്യ വ്യക്തികൾ ബസ് സ്റ്റാൻഡ് നിർമാണത്തിനായി സൗജന്യമായി 58.2 സൻെറ് ഭൂമി നൽകിയിരുന്നു. അന്നത്തെ കിനാനൂർ- കരിന്തളം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ. വിധുബാല ബസ് സ്റ്റാൻഡ് നിർമാണത്തിന്​ രണ്ടു കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും പദ്ധതി അംഗീകാരവും ചീഫ് ടൗൺ പ്ലാനറുടെ അനുമതിയും നേടിയിരുന്നു. തുടർന്ന് അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ബസ് സ്റ്റാൻഡിന് തറക്കല്ലിടുകയും ചെയ്തെങ്കിലും തുടർനടപടികൾ നടന്നില്ല. ഇതിനിടയിൽ ഭൂമി നൽകി വർഷം കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡ് നിർമാണം നടക്കാത്തതിനാൽ ഭൂമി തിരികെ തരണമെന്നാവശ്യപ്പെട്ട് ഉടമകൾ രംഗത്തുവന്നു. പരപ്പയിൽ ബസ് സ്റ്റാൻഡ് നിർമിക്കാൻ ഭൂമിയില്ലെന്നായിരുന്നു കിനാനൂർ -കരിന്തളം പഞ്ചായത്ത് അധികൃതർ ആദ്യം പറഞ്ഞത്. ഈ സഹചര്യത്തിലാണ് സമീപവാസികളായ പാലക്കുടിയിൽ ജോയി, കുരിക്കൾ വേണു, കുരിക്കൾ തമ്പാൻ എന്നിവർ സൗജന്യമായി ഭൂമി നൽകാൻ തയാറായത്. ഭൂമി ലഭിച്ചയുടൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിലം നിരപ്പാക്കിയതല്ലാതെ പിന്നീട് ഒരു പ്രവൃത്തിയും നടന്നില്ല. കിനാനൂർ -കരിന്തളം പഞ്ചായത്തിന് പുറമെ കോടോം ബേളൂർ, ബളാൽ, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനങ്ങളും നിത്യേന ബന്ധപ്പെടുന്ന മലയോരത്തെ ഏറ്റവുമധികം റവന്യൂ വരുമാനം നേടിത്തരുന്ന നഗരമായിട്ടും ബസ് സ്റ്റാൻഡ് വരാത്തതിൽ ജനങ്ങൾ കടുത്ത നിരാശയിലാണ് മംഗളൂരു,ബംഗളൂരു, കോട്ടയം, കുമളി, പാലാ ഭാഗങ്ങളിലേക്ക് പോകുന്നവയുൾപ്പെടെ ബസുകൾ ദിവസവും പരപ്പയിലൂടെയാണ് സർവിസ് നടത്തുന്നത്. ബസിൽനിന്ന് ആളുകളെ ഇറക്കുന്നതും കയറ്റുന്നതും പാർക്ക് ചെയ്യുന്നതുമെല്ലാം പ്രധാന റോഡിൽ തന്നെയാണ്. സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യമോ ശുചിമുറിയോ ഇവിടെയില്ല അതുകൊണ്ട് പരപ്പ ബസ് സ്റ്റാൻഡിന്റെ നിർമാണം ഉടൻ ആരംഭിക്കണ​മെന്ന ആവശ്യം ശക്തമായി. പടം: nlr parappa busstandപരപ്പ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്​ കണ്ടെത്തിയ സ്ഥലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.