യൂത്ത് - പ്രഫഷനല്‍ ഗ്രാമസഭ സംഘടിപ്പിച്ചു

കാസര്‍കോട്: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത് പ്രഫഷനല്‍ ഗ്രാമസഭ സംഘടിപ്പിച്ചു. തൊഴിലും തൊഴിലിടവും മാറുന്ന പുതിയ കാലത്ത്, യുവജനങ്ങള്‍ തൊഴില്‍ രംഗങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക, പദ്ധതി രൂപവത്കരണത്തില്‍ നയങ്ങള്‍ ആശയങ്ങള്‍ നിർദേശങ്ങള്‍ എന്നിവ ഉള്‍ക്കൊണ്ട് പുതിയ കാലത്തിന്റെ താൽപര്യങ്ങള്‍ക്കനുസരിച്ച് ജില്ലയെ കൈപിടിച്ചുയര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യൂത്ത്-പ്രഫഷനല്‍ ഗ്രാമസഭ സംഘടിപ്പിച്ചത്. മുന്‍ ജില്ല പഞ്ചായത്തംഗവും തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, യുവ സാഹസിക പ്രതിഭ ഐ.ടി. പ്രഫഷനല്‍ കൂടിയായ എന്‍. സൗമ്യ പങ്കജ് എന്നിവര്‍ മുഖ്യാതിഥികളായി. വ്യവസായ മേഖലയിലെ തൊഴില്‍ മേഖലയെ കുറിച്ച് ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് ലിങ്ക് ഗ്രൂപ് ഇന്ത്യയുടെ എച്ച്.ആര്‍. മാനേജര്‍ ഷിബു മേലത്ത്, അക്കാദമി ഓഫ് മീഡിയ ഡിസൈനര്‍ ഗ്രൂപ് ട്രെയിനര്‍ ഫിലിപ് തോമസ് എന്നിവര്‍ തൊഴിലവസരങ്ങള്‍, നൂറുശതമാനം ഉദ്യോഗനിയമനം ഉറപ്പുനല്‍കുന്ന കോഴ്‌സുകള്‍ എന്നിവ പരിചയപ്പെടുത്തി. ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ അഡ്വ. എസ്.എന്‍. സരിത, ജില്ല പഞ്ചായത്ത് മെംബര്‍മാരായ ഗോള്‍ഡന്‍ അബ്ദുൽ റഹ്‌മാന്‍, ജോമോന്‍ ജോസ്, സി.ജെ. സജിത്, എം. മനു, ശൈലജ ഭട്ട്, ഷിനോ ചാക്കോ, എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രോജക്ട് ഫെസിലിറ്റേറ്റര്‍ എച്ച്. കൃഷ്ണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ : youth proffessional 1.jpg അസാപ് സ്‌കില്‍ പാര്‍ക്കില്‍ ചേര്‍ന്ന യൂത്ത് - പ്രഫഷനല്‍ തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.