കാഞ്ഞങ്ങാട് : ശക്തമായ തിരമാലയിൽപെട്ട് നിയന്ത്രണം വിട്ട ബോട്ട് ബല്ലാക്കടപ്പുറത്ത് തീരത്തേക്ക് ഇരച്ചുകയറി. ശനിയാഴ്ച രാത്രി തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനു പോയ അൽ റഹിം എന്ന ബോട്ടാണ് ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ അപകടത്തിൽപെട്ടത്. ഞാണിക്കടവിലെ അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ ഒഡിഷ സ്വദേശികളായ അഞ്ചൻ മാലിക്, വികാസ് മാലിക്, വരുൺദാസ് , ചൈത്രം ദാസ് എന്നീ നാലു മത്സ്യതൊഴിലാളികളും രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഏഴോടെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ബോട്ടിനെ കെട്ടിവലിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശക്തമായ തിരയടിച്ചതിനാൽ ബോട്ട് തകർന്നു. എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. boat accident ബല്ലാകടപ്പുറത്തുണ്ടായ ശക്തമായ തിരമാലയിൽ ബോട്ട് തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.