ഹൃദയാരോഗ്യ ക്യാമ്പ് നടത്തി

കാസർകോട്: 'റോട്ടറി കാനനൂർ-ഗിഫ്റ്റ് ഓഫ് ലൈഫ്' പദ്ധതിയിൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന്റെ ഭാഗമായി ഹൃദയാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. ജന്മനാലുള്ള ഹൃദ്രോഗത്താൽ ബുദ്ധിമുട്ടുന്നവരും സാമ്പത്തികമായി ദുർബലരുമായ കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോക്ടർമാരാണ് ക്യാമ്പിൽ പരിശോധന നടത്തിയത്. കാനനൂർ റോട്ടറി, കാസർകോട് ഐ.എം.എ, പീപ്ൾസ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചേക്കാട് അധ്യക്ഷത വഹിച്ചു. കാനനൂർ റോട്ടറിയുടെ സുനിൽ കണാരൻ, ഡോ. കെ.കെ. രാമചന്ദ്രൻ, ഐ.എം.എയുടെ ഡോ. എ.വി. ഭരതൻ, ഡോ. നാരായണ നായക്, പീപ്ൾസ് ഫോറത്തിന്റെ പ്രഫ. വി. ഗോപിനാഥ് എന്നിവർ സംസാരിച്ചു. കോഴിക്കോട് ആസ്റ്റർ മിംസ് ഡോ. രേണു കുറുപ്പ്, ഡോ. ആബിദ് ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിലാണ് വൈദ്യ പരിശോധന നടത്തിയത്. 43 കുട്ടികളെ ക്യാമ്പിൽ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. ശസ്ത്രക്രിയ ആവശ്യമായി വരുന്ന കുട്ടിൾക്ക് തുടർന്ന് ചികിത്സ ലഭ്യമാക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ഈ പദ്ധതിയിൽ ഇതുവരെ 13 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.