യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ബദിയടുക്ക: മോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയായ . അഗല്‍പ്പാടി മാര്‍പ്പിനടുക്കയിലെ പ്രദീപിനെതിരെ(29)യാണ് കാപ്പ ചുമത്തിയത്. ഒരാഴ്ച മുമ്പ് ബദിയടുക്കയിലെ വസന്തിയുടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന അടക്ക മോഷ്ടിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണത്തിന് പുറമെ അടിപിടി, അക്രമം തുടങ്ങിയ കേസുകളിലും പ്രദീപ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വായ്പ തുക തിരിച്ചടച്ചില്ല; കോടതി നിര്‍ദേശപ്രകാരം കേസ് കാസര്‍കോട്: നാലു ലക്ഷത്തിലധികം വായ്പ തുക തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം ഉദ്യാവറിലെ അബ്ദുൾ ഖാദറിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. കാസര്‍കോട് പബ്ലിക് സര്‍വന്റ് സൊസൈറ്റിയില്‍നിന്ന് ഇദ്ദേഹം 2017 ജൂണ്‍ 28ന് 4,19,000 രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ ഈ തുകയും പലിശയും നാളിതുവരെ തിരിച്ചടക്കാതിരുന്ന സാഹചര്യത്തില്‍ സൊസൈറ്റിക്ക് വേണ്ടി രാഘവന്‍ ബെള്ളിപ്പാടി കാസര്‍കോട് സി.ജെ.എം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.