നിരവധി കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു

കുമ്പള: നിരവധി കേസുകളിൽ പ്രതിയായ കുമ്പള കുണ്ടങ്കരയടുക്കം സ്വദേശിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുണ്ടങ്കരയടുക്കത്തെ പ്രഭാകരനെനെയാണ് (53) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്പള എക്സൈസ് ഓഫിസിന് തീ​വെച്ചതിലടക്കം 12 കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആറ് മാസം മുമ്പ് കാസർകോട് എക്സൈസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ പരിശോധനക്കെത്തിയപ്പോൾ ആക്രമിച്ചതിനും കേസ് നിലവിലുണ്ട്. പി.ഡി.പി നേതൃപഠന ക്യാമ്പ് 31ന് കാസർകോട്: പി.ഡി.പി ജില്ല നേതൃപഠന ക്യാമ്പ് മേയ് 31ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ മേൽപറമ്പ് ബുസ്​താൻ ഓഡിറ്റോറിയത്തിൽ നടക്കും. പി.ഡി.പി കേന്ദ്ര കമ്മിറ്റി നേതാക്കളായ വി.എം. അലിയാർ, മുഹമ്മദ് ബിലാൽ, അജിത് കുമാർ ആസാദ്, നിസാർ മേത്തർ, മജീദ് ചേർപ്പ്, ജാഫർ അലി ദാരിമി തുടങ്ങിയ നേതാക്കൾ വിവിധ സെഷനുകളിൽ ക്ലാസ് എടുക്കും. പരിപാടികൾ ഇന്ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാൾ: മുസ്‍ലിംലീഗ് ജില്ല പ്രവർത്തക സമിതി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, വൈസ് പ്രസിഡന്റ് എം.സി. മായിൻഹാജി രാവിലെ 9.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.