പി. സാഹിത്യ പുരസ്കാരം സമർപ്പണം നാളെ

കാഞ്ഞങ്ങാട്: മഹാകവി പി. സ്മാരക സമിതി ഏർപ്പെടുത്തിയ മഹാകവി പി. സാഹിത്യ പുരസ്കാരം സമർപ്പണം കവിയുടെ നാല്പത്തിനാലാം ചരമവാർഷിക ദിനമായ മേയ് 27ന് വൈകീട്ട് മൂന്നിന് കാഞ്ഞങ്ങാട് പി സ്മാരകത്തിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പി. രാമന്റെ 'ഇരട്ട വാലൻ' എന്ന കവിത സമാഹാരത്തിന് അവാർഡ്. പതിനായിരം രൂപവും ഫലകവുമാണ് പുരസ്കാരമായി നൽകുക. സാഹിത്യകാരൻ വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്യും. ഇ.പി. രാജഗോപാലൻ പി സ്മാരക പ്രഭാഷണം നടത്തും. വാർത്ത സമ്മേളനത്തിൽ സമിതി രക്ഷാധികാരി കുഞ്ഞിക്കണ്ണൻ കക്കാണത്ത്, പ്രസിഡൻറ് പി. മുരളിധരൻ, വൈസ് പ്രസിഡൻറ് സി.പി. ശുഭ, ജോ. സെക്രട്ടറിമാരായ എൻ.കെ. ബാബുരാജ്, രാമകൃഷ്ണൻ വാണിയംപാറ, ട്രഷറർ എം. കണ്ണൻ നായർ, എസ് മോഹൻ ,എച്ച്. കെ. മോഹൻ ദാസ്, രാമകൃഷ്ണൻ മോനാച്ച തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.