കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. പത്മനാഭനെ 'കൊന്ന്' സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. പ്രായം 90ന് മുകളിലായെങ്കിലും ഇപ്പോഴും സജീവമായി നില്‍ക്കുന്ന ഡോക്ടറെയാണ് സാമൂഹികവിരുദ്ധര്‍ മരിച്ചുവെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. സംഭവം കാട്ടുതീപോലെ പടര്‍ന്നതോടെ ഡോക്ടർ, രോഗികളെ ചികിത്സിക്കുന്ന പടംകൂടി ഇട്ടാണ് ഇത്തരമൊരു വ്യാജ പ്രചാരണം തടഞ്ഞത്. പതിവുപോലെ ഇന്നലെയും പത്മനാഭന്‍ കുട്ടികളെ ചികിത്സിക്കാന്‍ തന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അടക്കമുള്ള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുതന്നെ ഏറ്റവും അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധനാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.