മൊബൈൽകട കവർച്ച; പ്രതികളെ തേടി പൊലീസ് രാജസ്ഥാനില്‍

കാസര്‍കോട്: പുതിയ ബസ് സ്റ്റാൻഡിലെ മൊബൈല്‍ ഫോൺ കടയിലെ കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കാസർകോട് പൊലീസ് രാജസ്ഥാനിലെത്തി. പ്രതികളായ രാജസ്ഥാന്‍ സ്വദേശികൾ പ്രകാശ്കുമാര്‍ (26), മുകേഷ് എന്ന സുമര്‍(23) എന്നിവരെ പിടികൂടാനാണ് അന്വേഷണ സംഘം പുറപ്പെട്ടത്. കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മുരളീധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിജോസ് വര്‍ഗീസ്, സിവില്‍ പൊലീസ് ഓഫിസര്‍ ഷിജിത്ത് പരിയാച്ചേരി എന്നിവരാണ് രാജസ്ഥാനിലെത്തിയത്. ഒരാഴ്ചയായി അന്വേഷണം നടത്തിയെങ്കിലും പ്രതി​കളെ കണ്ടെത്താനായിട്ടില്ല. പ്രതികളുടെ വീടുകൾ പൊലീസ് കണ്ടെത്തിയെങ്കിലും വീട്ടില്‍ വരാറില്ലെന്നാണ് കുടുംബങ്ങള്‍ നൽകിയ മൊഴി. ഡല്‍ഹിയിലും മുംബൈയിലും ഹൈദരാബാദിലും പ്രതികള്‍ മാറിമാറി ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസ് നിഗമനം. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 2017 നവംബര്‍ 25നാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ മാവുങ്കാല്‍ സ്വദേശി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയില്‍ കവർച്ച നടത്തിയത്. കട കുത്തിത്തുറന്ന് 15 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളും അനുബന്ധ സാധനങ്ങളുമാണ് മോഷ്ടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.