മടിക്കൈ: വികസനമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും സംബന്ധിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപവത്കരിക്കുന്നതിന് മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'വിഷൻ 2030 പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ഇടപെടൽ സാധ്യതകൾ' എന്ന വിഷയത്തിൽ . കണ്ണൻ നായർ, പ്രഫ. വി. കുട്ടൻ, പ്രഫ. പി.കെ. രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, വികസന സ്ഥിരംസമിതി ചെയർമാൻ അബ്ദുറഹ്മാൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് സി. പ്രഭാകരൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, പഞ്ചായത്തംഗം എ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി. പ്രകാശൻ സ്വാഗതവും ദിനേശൻ പാറയിൽ നന്ദിയും പറഞ്ഞു. ഫോട്ടോ: prd1, 2 മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിഷൻ 2030 പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ഇടപെടൽ സാധ്യതകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.