കാസർകോട്: ശക്തമായ മഴ കണക്കിലെടുത്ത് ജില്ലയിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ഞായറാഴ്ച ജില്ലയിൽ വ്യാപക മഴയാണ് പെയ്തത്. മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചു. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. കലക്ടറേറ്റിൽ ജില്ല തല കൺട്രോൾ റൂമിനു പുറമെ താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമും തുറന്നു. കൺട്രോൾ റൂ നമ്പറുകൾ: കലക്ട്രേറ്റ് കൺട്രോൾ റൂം-04994-257700 9446601700. താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ കാസർകോട് - 04994-230021/ 9447030021 മഞ്ചേശ്വരം - 04998-244044/ 8547618464 ഹോസ്ദുർഗ്- 04672-204042/ 9447494042 വെള്ളരിക്കുണ്ട് - 04672-242320/ 8547618470
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.