കാസര്‍കോട്: നഗരത്തിലെ ജ്വല്ലറിയിൽനിന്നും ഒന്നരപ്പവൻ സ്വർണം മോഷ്ടിച്ച യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ഇടുക്കി തൊടുപുഴ സ്വദേശിയായ ജോബി ജോര്‍ജിനെയാണ് (40) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കാസര്‍കോട് താലൂക്ക് ഓഫിസിന് മുന്നില്‍ ടി.എച്ച്. ദിനേശിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരി ജ്വല്ലറിയില്‍നിന്നാണ് ജോബി ജോര്‍ജ് സ്വര്‍ണമാല കൈക്കലാക്കിയത്. സ്വര്‍ണം വാങ്ങാനെന്ന തരത്തിലെത്തിയ ഇയാള്‍ ജ്വല്ലറിയിൽനിന്ന് സ്വര്‍ണമാല കൈക്കലാക്കി മുങ്ങുകയായിരുന്നു. ജ്വല്ലറി ഉടമ പരിശോധിച്ചപ്പോഴാണ് ഒന്നരപ്പവന്‍റെ മാല കാണാനില്ലെന്ന് വ്യക്തമായത്. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഒരാള്‍ സ്വര്‍ണമാല മോഷ്ടിക്കുന്ന ദൃശ്യം കണ്ടെത്തി. ഉടമ ഉടന്‍ കാസര്‍കോട് പൊലീസില്‍ വിവരമറിയിച്ചു. സി.ഐ പി. അജിത്കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.ടി. അനില്‍, അജിത്, രതീഷ് എന്നിവര്‍ ജ്വല്ലറിയിലെത്തി സി.സി.ടി.വി ദൃശ്യം പരിശോധിച്ചു. ഇതിനിടെ ജോബി ജോര്‍ജ് കാഞ്ഞങ്ങാട്ടെത്തി മുത്തൂസ് ജ്വല്ലറിയില്‍ 54,500 രൂപക്ക് സ്വര്‍ണം വിൽപന നടത്തിയ വിവരം പൊലീസിനു ലഭിച്ചു. തുടര്‍ന്ന് ജോബിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.