ചെറുവത്തൂർ: സംസ്ഥാന സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഏഴാംതരം തുല്യത പരീക്ഷയുടെ നീലേശ്വരം ബ്ലോക്ക് തല ഉദ്ഘാടനം ചന്തേരയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ പ്രായംകൂടിയ പഠിതാവായ (65) കെ.പി. ഭവാനിക്ക് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം പ്രദീപൻ, സ്കൂൾ പ്രധാനാധ്യാപിക സി.എം. മീനാകുമാരി എന്നിവർ സംസാരിച്ചു. 65 വയസ്സുള്ള ഭവാനി അമ്മയോടൊപ്പം18 വയസ്സുള്ള നൗഫലും ആവേശത്തോടെ പരീക്ഷയെഴുതി. പരീക്ഷക്ക് പ്രേരക്മാരായ ടി.വി. പ്രീന, സുമ കണ്ണൻ, എ. ചിത്ര, എം.പി. ഗീത, കെ. കൗസല്യ, കെ.പി. ചിത്ര, ഇ. സജിനി, ഇ.ടി. വനജ എന്നിവർ നേതൃത്വം നൽകി. പടം..ഏഴാംതരം തുല്യത പരീക്ഷയുടെ നീലേശ്വരം ബ്ലോക്ക് തല ഉദ്ഘാടനം ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.