കാസര്‍കോട് ജില്ല ട്രഷറിയില്‍ വൈകീട്ട് മൂന്നുവരെ പണം എത്തിയില്ല

കാസര്‍കോട്: ട്രഷറികളില്‍ ആവശ്യത്തിന് പണം എത്താത്തത് കാസര്‍കോട് ജില്ലയില്‍ പെന്‍ഷന്‍-ശമ്പളവിതരണത്തെ കാര്യമായി ബാധിച്ചു. കറന്‍സി ചെസ്റ്റായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്കില്‍നിന്നാണ് ട്രഷറികളിലേക്ക് തുക എത്തിക്കേണ്ടത്. വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ ജില്ല ട്രഷറിയില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്നുവരെ പണം എത്തിയില്ല.

ശമ്പളം വാങ്ങാനത്തെിയ ഭൂരിഭാഗം ആളുകള്‍ക്കും നിരാശരാകേണ്ടിവന്നു. കഴിഞ്ഞദിവസം വിതരണത്തിന് സൂക്ഷിച്ചതില്‍ ബാക്കിയുണ്ടായിരുന്ന ചെറിയ തുക രാവിലെ എത്തിയ കുറച്ചുപേര്‍ക്കുമാത്രം നല്‍കി. ശേഷിച്ചവര്‍ വെറുംകൈയോടെ മടങ്ങി. കാസര്‍കോട്ടെ എസ്.ബി.ഐ ശാഖയില്‍നിന്നാണ് ജില്ല ട്രഷറിയിലേക്ക് പണം എത്തിക്കേണ്ടിയിരുന്നത്.

ബാങ്കില്‍ ആവശ്യത്തിനുള്ള തുകയില്ലാത്തതിനാല്‍ ഇത് നല്‍കാന്‍ കഴിഞ്ഞില്ല. പിന്നീട് വൈകീട്ട് മൂന്നോടെ ബാങ്കില്‍ പണം എത്തിയതായി അറിയിപ്പ് ലഭിച്ചെങ്കിലും അപ്പോഴേക്കും ക്യൂവിലുണ്ടായിരുന്നവര്‍ തിരികെ പോയിരുന്നു. കാസര്‍കോട് സബ്ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനത്തെിയ നിരവധി വയോധികര്‍ക്കും നിരാശരായി മടങ്ങേണ്ടിവന്നു. 

Tags:    
News Summary - kasaragod treasury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.