സരോജിനിക്കുള്ള വീടി​െൻറ താക്കോൽദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻറടി നിർവഹിക്കുന്നു

സരോജിനിയുടെ മക്കൾക്കിനി സുരക്ഷിതമായി അന്തിയുറങ്ങാം

കാസർകോട്​: സരോജിനിയുടെ മരണത്തിനുശേഷം അനാഥരായ അഞ്ചുമക്കൾക്ക്​ അന്തിയുറങ്ങാൻ വീടായി. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മഹിള മന്ദിര ത്തിലും ചിൽഡ്രൻസ് ഹോമിലും കഴിഞ്ഞിരുന്ന അഞ്ചുമക്കളുടെ അവസ്ഥ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് വീട് നിർമാണത്തിന് അഞ്ച് സ​െൻറ്​ സ്ഥലവും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു. 

പിന്നീട് ഉദാരമനസ്കരായ ആളുകളുടെ സഹകരണത്തോടെ നിർമാണം പൂർത്തിയായ വീടി​​െൻറ താക്കോൽദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻറടി നിർവഹിച്ചു. 

സർക്കാർ അനുവദിച്ച ഭൂമിയുടെ രേഖ ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ്​ കല്ലട്ര അബ്​ദുൽ ഖാദർ കുടുംബത്തെ ഏൽപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ടി.ഡി. കബീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡൻറ്​ ശകുന്തള കൃഷ്ണൻ, പഞ്ചായത്ത് വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ തെക്കിൽ, വാർഡ് മെംബർ അജന പവിത്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Kasaragod Block Panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.