കരിപ്പൂരിൽ ടാക്​സിവേ നവീകരണം പൂർത്തിയായി

ക​രി​പ്പൂ​ർ: ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച ​േകാ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടാ​ക്​​സി​വേ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ​െചാ​വ്വാ​ഴ്​​ച വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്ക്​ കൈ​മാ​റി. വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ സ​ർ​വി​സി​ന്​ വേ​ണ്ടി​യാ​ണ്​ നാ​ല്​ ടാ​ക്​​സി​വേ ഫി​ല്ല​റ്റു​ക​ളും വീ​തി കൂ​ട്ടി​യ​ത്. ഇ​തി​നാ​യി ​റ​ൺ​വേ​യി​ൽ പ​ക​ൽ ര​ണ്ട്​ മ​ണി​ക്കൂ​ർ നി​യ​ന്ത്ര​ണം നേ​ര​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 

കോ​വി​ഡ്​ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. 4.23 കോ​ടി രൂ​പ ​െച​ല​വി​ലാ​യി​രു​ന്നു ന​വീ​ക​ര​ണം. ആ​ദ്യ ര​ണ്ടെ​ണ്ണ​ത്തി​​െൻറ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ഞ്ച്​ മാ​സം എ​ടു​ത്തി​രു​ന്നെ​ങ്കി​ലും വി​മാ​ന സ​ർ​വി​സ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ ബാ​ക്കി​യു​ള്ള​ത്​ ര​ണ്ട്​ മാ​സം​കൊ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കി. റ​ൺ​വേ​യി​ൽ​നി​ന്ന്​ വി​മാ​നം പാ​ർ​ക്കി​ങ്​ ബേ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​മാ​ണ്​ ടാ​ക്​​സി​വേ. ക​രി​പ്പൂ​രി​ൽ ടാ​ക്​​സി​വേ കോ​ഡ്​ സി, ​ഡി ശ്രേ​ണി​യി​ലു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ (ചെ​റി​യ വി​മാ​ന​ങ്ങ​ൾ) അ​നു​സൃ​ത​മാ​യ രീ​തി​യി​ലാ​ണു​ള്ള​ത്.

റ​ൺ​വേ​യി​ൽ നി​ന്ന്​ ടാ​ക്​​സി​വേ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത്​ വീ​തി കു​റ​വാ​ണ്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ച്​ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്കും സാ​ധാ​ര​ണ രീ​തി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ണ്​ വി​പു​ലീ​ക​ര​ണം. ഡ​യ​റ​ക്​​ടേ​റ​റ്റ്​ ജ​ന​റ​ൽ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ഇ​തി​നോ​ടൊ​പ്പം അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളാ​യ ഗ്രേ​ഡി​ങ്​ പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്.

Tags:    
News Summary - karipur airport Taxiway Renovation completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.