കരിപ്പൂർ: റൺവേ റീകാർപറ്റിങ്ങിനായി കോഴിക്കോട് വിമാനത്താവളത്തിൽ നിയന്ത്രണം ഞായറാഴ്ച മുതൽ. പ്രവൃത്തിയുടെ ഭാഗമായി രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെയാണ് റൺവേ അടക്കുക. ഇതിന് മുന്നോടിയായി പകൽ സമയത്തെ സർവിസുകളെല്ലാം പുനഃക്രമീകരിച്ചിട്ടുണ്ട്.
ഡൽഹി ആസ്ഥാനമായ എൻ.എസ്.സി കമ്പനി 56 കോടി രൂപക്കാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇവർക്ക് ഞായറാഴ്ച റൺവേ കൈമാറും. അതേസമയം, റീകാർപറ്റിങ് പ്രവൃത്തി 25നകമാണ് ആരംഭിക്കുക. ഇതിന് മുന്നോടിയായുള്ള നടപടികൾ പൂർത്തിയാക്കാനുണ്ട്. റൺവേയുമായി ബന്ധപ്പെട്ട സർവേയാണ് പ്രധാനമായും പൂർത്തീകരിക്കാനുള്ളത്.
വിവിധ പ്ലാന്‍റുകളുടെ ട്രയലും ഉടൻ നടത്തും. ടാർ മിക്സിങ് പ്ലാന്‍റ് ട്രയൽ ജനുവരി 18ന് നടന്നേക്കും. തുടർന്ന് മറ്റ് യന്ത്രങ്ങളുടെയും ട്രയൽ റൺ നടത്തും. ഇതിന് ശേഷമാണ് റീകാർപറ്റിങ് നടപടികളിലേക്ക് കടക്കുക. 2,860 മീറ്റർ റൺവേ പൂർണമായി റീകാർപറ്റിങ് ചെയ്യുകയും സെന്‍റർ ലൈൻ ലൈറ്റിങ് സംവിധാനം ഒരുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.