കൊണ്ടോട്ടി: വലിയ വിമാനങ്ങളുടെ സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ കുത്തനെ ഇടിഞ്ഞ ചരക്കുനീക്കത്തിൽ വൻവർധന.
പുതിയ സാമ്പത്തിക വർഷത്തിെല ആദ്യ മൂന്ന് മാസത്തിൽ ചരക്കുനീക്കത്തിൽ 62.5 ശതമാനം വർധനയാണ് ഉള്ളത്. വലിയ വിമാനങ്ങളില്ലാത്തതിനാൽ കഴിഞ്ഞ രണ്ടുവർഷവും ചരക്കുനീക്കത്തിൽ കാര്യമായ പുരോഗതിയില്ലായിരുന്നു. ഇൗ വർഷം മുതൽ വിമാന സർവിസുകളുടെ എണ്ണത്തിലുണ്ടായ വർധനയാണ് ചരക്കുനീക്കത്തിന് സഹായകമായത്.
കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ജൂൺ വരെ കരിപ്പൂരിൽനിന്ന് 3,131 ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. ഇൗ വർഷം ഇത് 5,088 ടൺ ആയാണ് വർധിച്ചത്. ഏപ്രിൽ, മേയ് മാസങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ഖത്തർ പ്രതിസന്ധിയെ തുടർന്ന് കയറ്റുമതിയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഏപ്രിലിൽ 1,588ഉം മേയിൽ 1,544 ടൺ ചരക്കുമാണ് കരിപ്പൂരിൽ എത്തിയത്. ജൂണിൽ ഇത് 1,611 ടൺ ആയിരുന്നു.
വിമാന സർവിസുകളിൽ 43.08 ശതമാനം വർധന വന്നിട്ടുണ്ട്. പ്രധാനപ്പെട്ട ഗൾഫ് നാടുകളിലേക്ക് നിലവിൽ പ്രതിദിനം നാല് സർവിസുകളായിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ 4,488 സർവിസുകളായിരുന്നത് ഇത്തവണ 6,205 ആയാണ് വർധിച്ചത്.
അതേസമയം, യാത്രക്കാരുടെ എണ്ണത്തിൽ 23.9 ശതമാനം വർധന മാത്രമാണുള്ളത്. ഇൗ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ 7,82,806 പേരാണ് കരിപ്പൂരിൽനിന്ന് യാത്ര ചെയ്തത്.
കഴിഞ്ഞവർഷം ഇത് 6,31,819 ആയിരുന്നു. പുതിയ കണക്കിൽ 6.53 ലക്ഷം അന്താരാഷ്ട്ര യാത്രികരും 1.28 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.