Posted On
date_range Updated On
date_range നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ നിയുക്ത പഞ്ചായത്ത് അംഗം മരിച്ചു
കോട്ടയം: വിജയിച്ച സ്ഥാനാർഥി മരിച്ചു. കോട്ടയം മീനടം ഗ്രാമപഞ്ചായത്തംഗമായി ജയിച്ച പ്രസാദ് നാരായണനാണ് (59) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഞായറാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് മരണം.
മീനടം ഒന്നാം വാർഡിൽനിന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാണ് ജയിച്ചത്. 30 വർഷമായി പഞ്ചായത്ത് അംഗമായിരുന്നു. ആറു തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും ജയിച്ചിരുന്നു. ഭാര്യ: പ്രീതാ പ്രസാദ്. ഏകമകൻ: ഹരി നാരായണ പ്രസാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.