ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കാന്തപുരം

കോഴിക്കോട്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ട്​ അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.

ഫലസ്തീൻ ഭൂമി അവിഹിതമായി പിടിച്ചെടുത്ത്​ അവർക്കുമേൽ ഇസ്രായേൽ അധികാര പ്രയോഗം ആരംഭിച്ച കാലം മുതൽ ഫലസ്തീ​ൻെറ കൂടെ നിൽക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യയുടേത്. അതിൽ ഉറച്ചുനിന്ന്​ ഇസ്രായേൽ അതിക്രമത്തെ അപലപിക്കണമെന്നും അതവസാനിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Tags:    
News Summary - Kanthapuram sends letter to PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.