എടക്കര: പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതം വിതച്ച പ്രദേശങ്ങൾ കാന്തപുരം എ.പി. അബൂബ ക്കര് മുസ്ലിയാര് സന്ദര്‍ശിച്ചു. ആദ്യഘട്ടത്തില്‍ പത്ത് കോടിയുടെ സഹായം പ്രഖാപിച്ച ു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഷ്ടപ്പെട്ടതോര്‍ത്ത് ആരും വിഷമിക്കരുത്. നമ്മള് കാരണങ്ങളിലേക്ക് ചിന്തിക്കേണ്ടതില്ല. അത് സര്‍ക്കാരും ഉദ്യോഗസ്ഥരും കൈകാര്യം ചെയ്തുകൊള്ളുമെന്നും കാന്തപുരം പറഞ്ഞു. മന്ത്രി ജി. സുധാകരന്, പി.വി. അന്‍വര്‍ എം.എല്‍.എ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.
മൂന്നുപേർക്ക് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ വക 15 സെൻറ്
മനാമ: പ്രളയക്കെടുതിയിൽപ്പെട്ട് നിരാലംബരായ മൂന്നുപേർക്ക് കണ്ണൂർ കൂത്തുപറമ്പ് - കണ്ണവം പ്രദേശത്ത് തെൻറ പേരിൽ ഉള്ള 15 സെൻറ് ഭൂമി സൗജന്യമായി നൽകാൻ പ്രവാസി കമ്മീഷൻ അംഗവും ‘ബഹ്റൈൻ പ്രതിഭ’ നേതാവുമായ സുബൈർ കണ്ണൂർ തീരുമാനിച്ചു. ‘ബഹ്റൈൻ പ്രതിഭ’ ഭാരവാഹികൾ വാർത്താക്കുറിപ്പിലാണ് ഇൗ വിവരം അറിയിച്ചത്. കണ്ണൂർ വളപട്ടണം സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.