അംഗീകാരമില്ലാത്ത കോഴ്സ് നടത്തിപ്പ്​: കാ​ന്ത​പു​രത്തിന്​ മു​ൻ​കൂ​ർ ജാ​മ്യം

കൊ​ച്ചി: കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ർ മ​ർ​ക്ക​സ്​ കോ​ള​ജി​ൽ അംഗീകാരമില്ലാത്ത കോഴ്സ് നടത്തിയതുമായി ബ​ന്ധ​പ്പെ​ട്ട്​ പ്രതി ചേർക്കപ്പെട്ട കാ​ന്ത​പു​രം എ. പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർക്ക്​ ഹൈ​കോ​ട​തി​ മു​ൻ​കൂ​ർ ജാ​മ്യം അനുവദിച്ചു. 60,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ്​ രണ്ടു പേര​ുടെയും ബോണ്ട്​ കെട്ടിവെക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ്​ മുൻകൂർ ജാമ്യം​. രേഖകൾ പരിശോധിച്ച്​ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന്​ കോടതി നിർദേശിച്ചു.

പ്രതിയെ കസ്​റ്റഡിയിൽ ആവശ്യമുണ്ടെന്ന്​ കരുതുന്നില്ലെന്ന്​ വ്യക്​തമാക്കിയാണ്​ ജാമ്യം അനുവദിച്ചത്​. ഹരജിക്കാരന്​ കുറ്റകൃത്യവുമായി നേരിട്ട്​ ബന്ധമില്ലെന്ന്​ സർക്കാറിന്​ വേണ്ടി ഡയറക്​ടർ ജനറൽ ഒാഫ്​ ​േ​പ്രാസിക്യൂഷനും കോടതിയെ അറിയിച്ചു. അം​ഗീ​കാ​ര​മു​ള്ള കോ​ഴ്​​സെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച് 450 വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ 10 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ മ​ർ​ക്ക​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യായ കാ​ന്ത​പു​രം അബൂബക്കർ മുസ്​ലിയാർ മൂന്നാം പ്രതിയാണ്​. കേ​സി​ൽ 14 പ്ര​തി​ക​ളാ​ണുള്ളത്

Tags:    
News Summary - kanthapuram get Anticipatory Bail in makaz case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.