വഖഫ് നിയമനത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു -കാന്തപുരം

കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ചിലര്‍ വെറുതേ കോലാഹലമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമം വരുമെന്ന് കേട്ടപ്പോൾ തന്നെ മുഖ്യമന്ത്രിയെ കണ്ട് അവസ്ഥ വിവരിച്ചിരുന്നു. മുസ്‌ലിം സമുദായത്തിന് പലതും കിട്ടാത്ത അവസ്ഥയുണ്ടാവരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ അത്തരത്തിലൊരു ആശങ്കയും വേണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അതേസമയം തങ്ങളുടെ ആശങ്ക പി.എസ്.സി നിയമനത്തിലല്ലെന്നും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം. സ്വത്തുക്കൾ അർഹമായ വഴിക്ക് ചെലവഴിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Tags:    
News Summary - Kanthapuram AP Aboobacker Musliyar on Wakf board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.