Posted On
date_range Updated On
date_range ഇസ്‌ലാമോഫോബിയ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത് -മുഖ്യമന്ത്രിയോട് കാന്തപുരം
കോഴിക്കോട്: ഇസ്‌ലാമോഫോബിയ ശക്തമായ നിലവിലെ സാഹചര്യം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പിന്നാക്ക സംവരണം സംരക്ഷിക്കണമെന്നും കാന്തപുരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരള പര്യടനം കോഴിക്കോടെത്തിയപ്പോൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് വിവിധ വിഷയങ്ങൾ പരാമർശിച്ച് കാന്തപുരം കത്ത് നൽകുകയായിരുന്നു.
സമുദായങ്ങൾക്കിടയിലെ സൗഹാർദ അന്തരീക്ഷം സംരക്ഷിക്കണം. അതിന് വിരുദ്ധമായ പ്രചാരണങ്ങൾ സർക്കാർ തടയണം. സമുദായം അനർഹമായത് നേടിയെന്ന പ്രചാരണം ഇടതുപക്ഷം മുതലെടുത്താൽ മുസ്‌ലിംകളുടെ ജീവിതം ദുസ്സഹമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.