ഗവർണർക്ക് തന്‍റെ പിതാവിനെക്കാൾ പ്രായം, ഇപ്പോൾ മറുപടി പറയുന്നില്ലെന്ന് മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ്​ രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹരജി തള്ളിയ ഹൈകോടതി നടപടി സ്വാഗതാർഹമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. നിയമനത്തിൽ പ്രശ്നങ്ങളില്ലെന്ന് കോടതിക്ക് മനസിലായി. അക്കാദമിക് മികവുള്ള വി.സിക്ക് പ്രവർത്തനം തുടരാനുള്ള അനുവാദമായി കോടതി വിധിയെ കാണുന്നുവെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.

സംസ്ഥാന സർക്കാറും ഗവർണറും ചാൻസലറും പ്രോ ചാൻസലറും തമ്മിലുള്ള ആശയവിനിമയങ്ങൾ മാധ്യമങ്ങൾക്ക് മുമ്പാകെ പരസ്യമായി ചർച്ച ചെയ്യുന്നത് ധാർമികതക്ക് നിരക്കുന്ന കാര്യമല്ല. നയതന്ത്രപരമായ ബന്ധമാണിത്. അതിന്‍റെ മാന്യത കാത്ത് സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തന്‍റെ പിതാവിനെക്കാൾ പ്രായമുള്ള ആളാണ് ഗവർണർ. അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മന്ത്രി ആർ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂർ വി.സി ഡോ. ഗോപിനാഥ്​ രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹരജി ഹൈകോടതി തള്ളിയിരുന്നു. നിയമനം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി ജസ്റ്റിസ്​ അമിത്​ റാവലി​ന്‍റെ ബെഞ്ച് ഫയലിൽ സ്വീകരിച്ചില്ല. ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​െൻറ നി​യ​മ​നം സ​ർ​വ​ക​ലാ​ശാ​ല ആ​ക്ടി​ന് വി​രു​ദ്ധ​മാ​യ​തി​നാ​ൽ പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ര​ു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗം ഡോ. ​ഷി​നോ പി. ​ജോ​സ് എന്നിവരാണ്​ ഹരജി നൽകിയത്​. ഇതുമായി ബന്ധപ്പെട്ട്​ ഒരു ഉപഹരജിയും ഇവർ നൽകിയിരുന്നു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ കൈ​വ​ശമു​ള്ള രേ​ഖ​ക​ൾ കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടായിരുന്നു ഉപഹരജി. ഡോ. ​ഗോ​പി​നാ​ഥി​െൻറ നി​യ​മ​നം​ ചോ​ദ്യം ചെ​യ്​​ത്​ നേ​ര​േ​ത്ത ന​ൽ​കി​യ ഹ​ര​ജി വി​ധി പ​റ​യാ​ൻ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഈ ​ഹ​ര​ജി​യി​ൽ വി​ധി പ​റ​യും മു​മ്പ്​ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ർ​ണ​റു​ടെ പ​ക്ക​ലു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യപ്പെട്ടായിരുന്നു ഹരജി.

ഈ ഹരജി പരിഗണിക്കുന്നവേളയിൽ മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​നാ​വി​ല്ലെ​ന്ന് ജ​സ്​​റ്റി​സ്​ അ​മി​ത്​ റാ​വ​ൽ വ്യ​ക്ത​മാ​ക്കിയിരുന്നു. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സ​മാ​ന്ത​ര വി​ചാ​ര​ണ സാ​ധ്യ​മ​ല്ല. മാ​ധ്യ​മ​ങ്ങ​ൾ വ​സ്തു​ത​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ്​ ന​ൽ​കു​ന്ന​ത്. സ്വ​ന്തം അ​ഭി​പ്രാ​യ ​പ്ര​ക​ട​ന​ങ്ങ​ൾ ചേ​ർ​ത്ത്​ വ്യാ​ഖ്യാ​നം ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും ഹൈകോ​ട​തി വ്യ​ക്ത​മാ​ക്കിയിരുന്നു.

Tags:    
News Summary - Kannur VC appointment: High court action is welcome, says Minister R Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.