ജ്യോതിഷ് വധം: ഏഴ് സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ: തയ്യിൽ ജ്യോതിഷ് വധക്കേസിൽ ഏഴ് സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കണ്ണൂർ ചില്ലിക്കുന്നിലെ സി.പി.എം പ്രവർത്തകരായ ബബിനേഷ്, നിഖിൽ, റിജിൽ രാജ്, ഷഹൻ രാജ്, വിനീഷ്, വിമൽ രാജ്, ടോണി എന്നീ സി.പി.എം പ്രവർത്തകരാണ് കേസിലെ പ്രതികൾ.

2009 ഒക്ടോബർ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ ജ്യോതിഷിനെ സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - kannur jyothish murder case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.