Posted On
date_range Updated On
date_range കണ്ണൂരില്‍ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ: വ്യാഴാഴ്ച അർധരാത്രി മരിച്ച കണ്ണൂർ ഇരിക്കൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂർ പട്ടുവത്തെ നടുക്കണ്ടി ഹുസൈൻ (70) നാണ് കോവിഡ് പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്.
ഒമ്പതാം തീയതി മുംബൈയിൽനിന്ന് നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണൂർ കോവിഡ് സെൻററിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ആരോഗ്യ നില മോശമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിേലക്ക് മാറ്റി. ഇവിടെവെച്ചാണ് മരണം. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.