ഭരണഘടനാ ആമുഖം തിരുത്താനുള്ള ബിൽ കണ്ണന്താനം അവതരിപ്പിച്ചില്ല

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തിരുത്തി അതിൽ നിന്ന് 'സോഷ്യലിസ്റ്റ്​'​ എന്ന പദം നീക്കം ചെയ്യാൻ മുൻ മുൻ കേന്ദ്രമന്ത്രിയും മലയാളിയുമായ അൽഫോൻസ്​ കണ്ണന്താനം കൊണ്ടുവന്ന സ്വകാര്യ ഭരണഘടനാ ഭേദഗതി ബില്ലിന്​ രാജ്യസഭാ ചെയർമാൻ അനുമതി നൽകിയെങ്കിലും അവതരണത്തിന് വിളിച്ചപ്പോൾ അദ്ദേഹം ഹാജരായില്ല.

ജൂലൈ നാലിന്​ രാജ്യസഭാ കാലാവധി തീരുന്ന അൽഫോൻസ്​ കണ്ണന്താനം കഴിഞ്ഞ ഡിസമ്പറിൽ ബിൽ അവതരിപ്പിക്കാൻ നടത്തിയ ശ്രമം രാഷ്​​ട്രപതിയുടെ അനുമതിയില്ല എന്ന്​ പറഞ്ഞ്​ പ്രതിപക്ഷം തടഞ്ഞിരുന്നു. രാഷ്ട്രപതിയുടെ അനുമതിയുടെ ആവശ്യമില്ലെന്ന്​ പറഞ്ഞാണ്​ വീണ്ടും ചെയർമാൻ അതിന്​ അവതരണാനുമതി നൽകിയത്​. എന്നാൽ ഏക സിവിൽ കോഡ്​ ബിൽ പോലെ അവതരിപ്പിക്കാൻ വിളിച്ചപ്പോൾ കണ്ണന്താനം ഹാജരായില്ല. ബിൽമാറ്റി വെച്ച ശേഷം കണ്ണന്താനം സഭയിൽ വന്ന്​ മറ്റു സ്വകാര്യ ബിൽ ചർച്ചയിൽ പ​ങ്കെടുക്കുകയും ചെയ്തു.

Tags:    
News Summary - Kannanthanam did not introduce a bill to amend the preamble of Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.