ശിവശങ്കർ എൽ.ഡി.എഫിന്‍റെ ഭാഗമല്ല; അറസ്റ്റ് സർക്കാറിന് തിരിച്ചടിയല്ലെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: അന്വേഷണത്തിന്‍റെ ഭാഗമായുള്ള നടപടിയാണ് ലൈഫ് മിഷൻ കോഴ കേസിലെ എം. ശിവശങ്കറിന്‍റെ അറസ്റ്റ് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്‍റെ അറസ്റ്റ് സംസ്ഥാന സർക്കാറിന് തിരിച്ചടിയല്ലെന്നും കാനം പറഞ്ഞു.

പ്രശ്നങ്ങളെ ലൈവ് ആയി നിർത്തി കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. തെളിയിച്ചാൽ മാത്രമേ കോഴ കേസ് ആണെന്ന് പറയാൻ സാധിക്കൂ. അതുവരെ ആരോപണം മാത്രമാണ്. ആരോപണം സർക്കാറിനെ ബാധിക്കില്ല. ഒരു അറസ്റ്റിനെ പ്രതിരോധിക്കേണ്ട കാര്യം എൽ.ഡി.എഫിനില്ല. ശിവശങ്കർ എൽ.ഡി.എഫിന്‍റെ ഭാഗമല്ലെന്നും കാനം പറഞ്ഞു.

അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് സി.പി.ഐ ഇപ്പോൾ പറയുന്നില്ലെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.   

Tags:    
News Summary - Kanam Rajendran react top M Sivasankar arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.