മാധ്യമസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മീഡിയവണ്‍ വാർത്താചാനലിന്റെ പ്രക്ഷേപണം തടഞ്ഞ കേന്ദ്ര നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

കേന്ദ്ര സർക്കാരിനെതിരെ അഭിപ്രായങ്ങൾ പറഞ്ഞാൽ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും അതിന്റെ മറവിൽ ഒരു ചാനലിന്റെ പ്രക്ഷേപണം തടയുകയും ചെയ്ത നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല.

ഇത്തരം മാധ്യമ സ്വാതന്ത്ര്യ വിരുദ്ധ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ കാനം രാജേന്ദ്രൻ പൊതു സമൂഹത്തോട് അഭ്യർഥിക്കുകയും ചെയ്തു.

Tags:    
News Summary - Kanam Rajendran on MediaOne Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.