ഇനിയും ശബരിമലയിൽ പോകുമെന്ന് കനകദുർഗ

മലപ്പുറം: യുവതീ പ്രവേശനത്തിന് വിലക്കില്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്ന് ശബരിമല ദർശനം നടത്തിയ കനകദുർഗ. പു നഃപരിശോധനാ ഹരജികൾ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവിന് പിന്നിൽ രാഷ്ട്രീയവൽകരണമാണെന്നും കനകദുർഗ ആരോപ ിച്ചു.

മൗലികാവകാശം അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതി ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചത്. പുനഃപരിശോധനാ ഹരജികൾ പരിശോധിച്ച് വീണ്ടും തീരുമാനിക്കണമെന്ന കോടതി നിലപാടിൽ രാഷ്ട്രീയം ഉണ്ടെന്ന് സംശയിക്കണമെന്നും കനകദുർഗ ചൂണ്ടിക്കാട്ടുന്നു.

വിധിയിൽ നിരാശയില്ല. വിശാല ബെഞ്ചിന് വിട്ട നടപടി സ്വാഗതം ചെയ്യുന്നു. ശബരിമല പ്രവേശനത്തിന് പുരോഗന ചിന്താഗതിക്കാരായ യുവതികൾ നിയമപോരാട്ടം തുടരുമെന്നാണ് പ്രതീക്ഷയെന്നും കനകദുർഗ പറഞ്ഞു.

Full View

12 വർഷം എല്ലാ വശങ്ങളും പരിശോധിച്ചാണ് യുവതീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. എന്നിട്ടും വിശ്വാസവും രാഷ്ട്രീയവും അടിസ്ഥാനമാക്കി കോലാഹലം ഉണ്ടാക്കി.

100 വർഷം മുമ്പുള്ള കേരളത്തിൽ നിന്ന് ഇപ്പോഴുള്ള കേരളത്തിലേക്ക് പരിവർത്തനം വന്നത് കോടതികളുടെ ഉത്തരവ് പ്രകാരമല്ല. മറിച്ച് പൊതുജനങ്ങളുടെ പുരോഗമന ചിന്തയിലൂടെയും ജനകീയ സമരങ്ങളിലൂടെയാണെന്നും കനകദുർഗ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Kanakadurga React Sabarimala Women Entry -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.