ഭർതൃവീട്ടുകാരെ സ്വാധീനിച്ച് ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു -കനക ദുർഗ

തിരുവനന്തപുരം: ഭർതൃവീട്ടുകാരെ സ്വാധീനിച്ച് തന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി​ കനക ദുർഗ. പ്രത്യക്ഷത ്തിൽ ആക്രമിക്കാൻ സാധിക്കാത്തതിനാലാണ് സംഘ്പരിവാർ വളഞ്ഞ വഴി നോക്കുന്നത്. സംഘ്​പരിവാർ അനുകൂല സംഘടന ഓഫീസിൽ ഹാജര ാകാൻ ആവശ്യപ്പെട്ട്‌ സമ്മർദം ചെലുത്തി. ബന്ധുക്കളെ ചിലർ സ്വാധീനിക്കുകയാണെന്നും അവർ ആരോപിച്ചു. കനക ദുർഗ, ബിന്ദ ു, അമ്മിണി തുടങ്ങിയവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യം അഭിപ്രായപ്പെട്ടത്​.

ഏതെങ്കി ലും പാർട്ടിയുടെയോ സംഘടനയുടെയോ താൽപര്യത്തിനല്ല ദർശനം നടത്തിയത്. ശബരിമലയിൽ പോവുകയെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. കലാപമുണ്ടാക്കാൻ കാത്തിരിക്കുന്നവർക്ക് അവസരമുണ്ടാക്കി കൊടുക്കേ​െണ്ടന്നു കരുതിയാണ് ആദ്യഘട്ടത്തിൽ പിന്മാറിയത്. പൊലീസ് ഇടപെട്ട് പല ഘട്ടത്തിലും തിരിച്ചയക്കുന്ന സാഹചര്യമുണ്ടായി. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും കനക ദുർഗ പറഞ്ഞു.

ത​​​​െൻറ രാഷ്ട്രീയ ആഭിമുഖ്യവും ഈശ്വര വിശ്വാസവും തമ്മിൽ പൊരുത്തക്കേട് ഇല്ല. തിരിച്ചെത്തിയ ശേഷം മക്കളെ കണ്ടിട്ടില്ല. അമ്മ എന്ന നിലയിൽ മക്കളെ കാണാൻ അവകാശമുണ്ട്. ഇൗ പ്രത്യേക സാഹചര്യത്തിൽ ശ്രമിക്കുന്നില്ലെന്ന് മാത്രം. വിശ്വാസികൾ എന്ന നിലക്കാണ് മല കയറിയത്‌. ശബരിമല ദർശനത്തിൽ പൂർണ തൃപ്തയാണ്. സാഹചര്യം പ്രതികൂലാമായതിനാൽ ആണ് പതിനെട്ടാംപടി കയരാതിരുന്നത്. ദർശനം നടത്താൻ ആഗ്രഹം ഉള്ള സ്ത്രീകൾ കുംഭ മാസത്തിൽ തന്നെ ദർശനം നടത്തണമെന്നും കനക ദുർഗ പറഞ്ഞു.

കനക ദുർഗയുടെ സഹോദരൻ ഭരത് ഭൂഷൻ അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ഇതിനായി ബി.ജെ.പിയുടെ സമ്മർദ്ദവും സാമ്പത്തിക സാഹായവുമുണ്ടെന്ന്​സംശയിക്കുന്നതായും ബിന്ദു അഭിപ്രായപ്പെട്ടു. സ്വന്തം സഹോദരിയെ അക്രമികൾക്ക്​ എറിഞ്ഞുകൊടുക്കുകയാണ്​ ഭരത്​ ഭൂഷൻ. കനക ദുർഗയെ നാട്ടിൽനിന്നു തന്നെ ഒാടിക്കണമെന്നുള്ള നിലപാടാണ്​ സഹോദരൻ സ്വീകരിക്കുന്നത്​. പല തവണ സഹോദരൻ കനക ദുർഗയെ ഫോണിൽ വിളിച്ച്​ ഭീഷണിപ്പെടുത്തിയതായും ബിന്ദു പറഞ്ഞു.

Tags:    
News Summary - kanaka durga, bindu, Ammini press meet -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.