Posted On
date_range Updated On
date_range ചാനലിലെ താരം വേദിയിലും താരം
കാഞ്ഞങ്ങാട്: അനുകരണകലയിൽ വേറിട്ട വഴി സ്വീകരിച്ച ചാനൽ താരമായ മുഹമ്മദ് ഷഹാദ് മത ്സരവേദിയിലെയും പ്രിയ താരമായി മാറി. പ്രകൃതിദുരന്തങ്ങളെ ബീറ്റ് ബോക്സിെൻറ താളത്താൽ അവതരിപ്പിച്ച മുഹമ്മദ് ഷഹാദ് മലപ്പുറം പുളിക്കൽ എ.എം.എം ഹൈസ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥിയാണ്.
മുഹമ്മദ് ഷഹാദിെൻറ കഴിവുകൾ മലയാളത്തിലെ പല ചാനലുകളിലും കോമഡി പരിപാടികളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടിരുന്നു. സംസ്ഥാന കലോത്സവത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് അവതരണം നേരിട്ട് കണ്ട ഗിന്നസ് പക്രു പറഞ്ഞിരുന്നു.
ഇതിനെതുടർന്നാണ് മിമിക്രിയിൽ ഗൗരവ ശ്രദ്ധ പുലർത്തിയത്. മുഹമ്മദ് കുട്ടിയുടെയും സലീനയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.