പുല്ലരിയാൻ പോയ കർഷകനെ കടുവ കൊന്നുതിന്നു

മംഗളൂരു: ചാമരാജനഗർ താലൂക്കിലെ ബഡഗലപുരയിൽ തന്റെ വയലിൽ പുല്ല് വെട്ടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണeന്ത്യം.ബഡഗലപുര നിവാസി ബസവണ്ണയാണ് (60) മരിച്ചത്.

കടുവ ഭാഗികമായി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബസവണ്ണ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ച് വയലിലേക്ക് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ബിലിഗിരി രംഗനാഥ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Tags:    
News Summary - Farmer killed by tiger in Chamarajanagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.