ഹജ്ജ് തീർഥാടകർക്കുള്ള മെഡിക്കൽ സ്ക്രീനിങ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് മന്ത്രി എൻ. ഷംസുദ്ദീന്റെ ഇടപെടലിനെ തുടർന്ന് ഹജ്ജ് തീർഥാടകർക്കുള്ള മെഡിക്കൽ സ്ക്രീനിങ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

ഹാജിമാർ നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി എൻ. ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യക്കും നേരത്തെ കത്തയച്ചിരുന്നു. മന്ത്രിയുടെ അഭ്യർഥന പരിഗണിച്ചും ഹാജിമാരുടെ പ്രയാസങ്ങൾ കണക്കിലെടുത്തുമാണ് മെഡിക്കൽ സ്ക്രീനിങ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിയത്.

തീയതി നീട്ടി ഹാജിമാർക്ക് സഹായകരമായ നടപടി സ്വീകരിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യക്കും മന്ത്രി എൻ. ഷംസുദ്ദീൻ നന്ദി അറിയിച്ചു.

Tags:    
News Summary - The deadline for submitting the medical screening certificate for Hajj pilgrims has been extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.