യുട്യൂബർ ‘തംബുരു ക്വീൻ ഫിഷർ’ വാടക വീട്ടിൽ മരിച്ച നിലയിൽ
കൊച്ചി: സമൂഹമാധ്യമ ഇൻഫ്ലുവൻസറും യുട്യൂബറുമായ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെയെ മരിച്ച നിലയിൽ കണ്ടെത്തി. പരമ്പരാഗത മീൻപിടിത്ത ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ ഇൻഫ്ലുവൻസറാണ് തംബുരു. വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടിലാണ് തിങ്കളാഴ്ച തംബുരുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് അഞ്ച് മണിയോടെ സ്കൂൾ വിട്ടെത്തിയ മകളാണ് മൃതദേഹം കണ്ടത്. വിവാഹമോചിതയായ ഇവര്‍ 13 കാരിയായ മകളോടൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്കരിച്ചു.
‘ക്വീൻ ഫിഷർ’ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് തംബുരു വിഡിയോകൾ പങ്കുവെച്ചിരുന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും തംബുരുവിന് വലിയ ആരാധകരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.