താഴെ ഓമശ്ശേരിയിൽ ആക്രി കടയിലുണ്ടായ തീപിടിത്തം

ആക്രി കടക്ക് തീപിടിച്ചു

ഓമശ്ശേരി: ഓമശ്ശേരി ആക്രി കടയിൽ തീപിടിത്തം. താഴെ ഓമശ്ശേരിയിൽ താമരശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്ന ആക്രി കടക്കാണ് തീപിടിച്ചത്. വൈകിട്ട് നാല് കഴിഞ്ഞതോടെയാ തീ ആളി പടർന്നത്. ഇവിടെ കൂട്ടിയിട്ട സാധനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഗഫൂർ അപ്പക്കാട്ടിൽ എന്നയാളുടെ കടക്കാണ് തീപിടിച്ചത്. പരിമ്പരത്തെ രണ്ടു തെങ്ങ് കത്തിക്കരിഞ്ഞു. മുക്കം, നരിക്കുനി, മാവൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. 25,000 രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.

Tags:    
News Summary - Fire breaks out at Akre shop amid Kalashakot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.