ആരെൻഖിലൂടെ ചരിത്രം സൃഷ്ടിച്ച് കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എ.എൽ

തിരുവനന്തപുരം: സംസ്ഥാന  സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകളുടെ വിതരണം ഏറ്റെടുത്ത് ആരെൻഖ് ഇന്ത്യ ഒട്ടാകെ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖുമായി സഹകരിച്ചുകൊണ്ടാണ് കെ.എ.എൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണം ഇന്ത്യയിലുടനീളം നടത്തുന്നത്.

ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെ.എ.എല്ലിന് നൽകുന്നത്. ഇതിനു പുറമെ നേപ്പാൾ, ഭൂട്ടാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും കെ.എ.എല്ലിന്റെ വണ്ടികൾ കയറ്റുമതി ചെയ്യുന്ന കാര്യം പരി​ഗണനയിലാണ്.

''കെ.എ.എൽ ഓട്ടോകൾ മികച്ചതാണ്. ഇപ്പോൾ കന്യാകുമാരി മുതൽ കാശ്മീർ വരെ ഈ വാഹനങ്ങൾ വിൽക്കുവാനും സർവീസ് നടത്തുവാനും ആരൻഖിന് കഴിയും. മൂന്നു വർഷം സർവീസ് വാറൻറ്റിയോട് കൂടി പുറത്തിറക്കുന്ന വാഹനങ്ങൾക്ക് റിമോട്ട് മോണിറ്ററിങ് സംവിധാനവും, റോഡ് സൈഡ് അസിസ്റ്റൻസും നൽകും. അതിനായി റെഡി അസിസ്റ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിക്കുന്നു.

ഇന്ത്യയിൽ അവരുടെ സേവനം 90 ശതമാനം മേഖലകളിലും ലഭ്യമാണ്'', ആരെൻഖ് സി.ഇ.ഒ വി.ജി അനിൽ പറഞ്ഞു. വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണയിൽ വലിയ മാറ്റം കൊണ്ടുവരും വിധമാണ് ആരെൻഖിന്റെ പദ്ധതികൾ. അതിന്റെ ഭാ​ഗമായിട്ടാണ് നിലവിൽ ഇത്തരത്തിൽ ഒരു ചുവടു വയ്പ്പിന് ആരെൻഖുമായുള്ള സഹകരണം കെ.എ.എല്ലിനെ പ്രപ്തമാക്കിയത്. ഇന്ത്യൻ വാഹന വിപണി രം​ഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ ആരെൻഖും കെ.എ.എല്ലുമായുള്ള സംയുക്ത പ്രയത്നത്തിലൂടെ സാധിക്കും.

Tags:    
News Summary - KAL, a public sector organization of the Government of Kerala, created history through Arenkh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.