കടവന്ത്ര എ.എസ്.ഐ തൂങ്ങിമരിച്ചു

കെച്ചി: പൊലീസ്​ ഉ​േദ്യാഗസ്​ഥനെ സ്​റ്റേഷൻ വളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടവന്ത്ര പൊലീസ്​ സ്​റ്റേഷനിലെ അസിസ്​റ്റൻറ്​ സബ്​ ഇൻസ്​പെക്​ടറായ മുളവുകാട്​ പള്ളിക്കൽ വീട്ടിൽ പി.എം. തോമസ്​(52)നെയാണ്​ സ്​റ്റേഷൻ വളപ്പിലെ വിശ്രമ മുറിക്കു സമീപമുള്ള കാർ പാർക്കിഗ്​ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്​. രാവിലെ 7.30ഒാടെയാണ് മൃതദേഹം കണ്ടത്. പുലർച്ചെ മൂന്നു മണിക്കു ശേഷമാണ് മരണം നടന്നെതന്നാണ് കരുതുന്നത്. മൂന്നു മണി വരെ തോമസിനെ സ്റ്റേഷനിൽ കണ്ടിട്ടുണ്ട്. ബുധനാഴ്ച ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും തോമസ് സ്റ്റേഷനിൽ വരികയായിരുന്നു. ഇതേ പറ്റി ചോദിച്ചേപ്പാൾ തോമസ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ ഉള്ളതായി അറിവില്ലെന്നും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.

2008ൽ നേരിട്ട വിജിലൻസ് കേസുമായി ബന്ധപ്പെട്ട വിചാരണ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ബുധനാഴ്ച തുടങ്ങാനിരിക്കെയാണ് തോമസിനെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. കേസുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷമാകാം ആത്മഹത്യക്കുള്ള കാരണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണര്‍ കെ. ലാല്‍ജി പറഞ്ഞു. സെന്‍ട്രല്‍ സി.ഐ അനന്തലാലിനാണു അന്വേഷണ ചുമതല.

എറണാകുളം കണ്‍ട്രോള്‍ റൂമിലായിരുന്ന തോമസ് കഴിഞ്ഞ ജൂലൈയിലാണ് കടവന്ത്ര പോലീസ് സ്റ്റേഷനിൽ ജോലിയില്‍ പ്രവേശിക്കുന്നത്. മരണ വിവരമറിഞ്ഞ് കൊച്ചി റേഞ്ച് ഐജി പി. വിജയന്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, എ.സി.പി കെ. ലാല്‍ജി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ സംസ്‌കാരം നടത്തി. ഭാര്യ: മർഫി തോമസ്, മക്കൾ:നിഖിൽ തോമസ്, നിമിത തോമസ്.

Tags:    
News Summary - Kadavanthra ASI died-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT