കോന്നിയിലെ ഇടതുമുന്നണി ജയം: പ്രധാന പങ്ക്​ അയ്യപ്പനെന്ന്​ കടകംപള്ളി

തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പിൽ ഇടത്​ സ്​ഥാനാർഥി ജിനേഷ്​കുമാറി​​െൻറ വിജയത്തിൽ പ്രധാന പങ്ക്​ അയ്യപ ്പന്​ തന്നെയാണെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അയ്യപ്പനെ ഉപയോഗിച്ച്​ രാഷ്​ട്രീയലാഭം ഉണ്ടാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണിത്​. വിശ്വാസത്തി​​െൻറ പേരിൽ നാടകം വേണ്ടെന്ന്​ കാനനവാസിയായ അയ്യപ്പൻ തീരുമാനിച്ചതാണ്​ ഫലം ഇടതുമുന്നണിക്ക്​ അനുകൂലമാക്കിയതെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോർഡ്​ എം​േപ്ലായീസ്​ കോൺഫെഡറേഷൻ സംസ്​ഥാന ഒാഫിസ്​ ഉദ്​ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശബരിമലയിൽ യുവതീ പ്രവേശനം സർക്കാർ അജണ്ടയ​ല്ലെന്ന്​ മന്ത്രി പറഞ്ഞു. ഭക്തർക്ക്​ ഒപ്പമാണ്​ കേരള സർക്കാർ. അമ്പലം വിഴുങ്ങികൾക്ക്​ ഒപ്പമല്ല. ദേവസ്വം ബോർഡുകൾക്ക്​ ഏറ്റവും കൂടുതൽ പണം നൽകിയ സർക്കാറാണ്​ പിണറായിയുടേത്​.

ശബരിമല വിധിയിൽ വസ്​തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ പരാജയപ്പെട്ടു. ദേവസ്വം ജീവനക്കാരും കപടപ്രചാരണങ്ങൾക്ക്​ പിന്നാലെ പോയെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവിതാംകൂർ ​ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ പത്മകുമാർ, സംഘടനാ നേതാക്കൾ എന്നിവരും സംസാരിച്ചു.

Tags:    
News Summary - kadakampally surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.