സുപ്രീംകോടതി വിധി എന്ത് തന്നെയായാലും സര്‍ക്കാര്‍ നടപ്പാക്കും -കടകംപള്ളി

തിരുവനന്തപുരം: സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയെ ബഹുമാനിക്കുന്നുവെന്നും വിധി എന്ത് തന്നെയായാലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറ‍ഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ റിവ്യൂ ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. റിവ്യൂഹരജികള്‍ക്കൊപ്പം റിട്ട് ഹരജികളും പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് റിവ്യൂ ഹരജികള്‍ പരിഗണിച്ചത്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നിലനില്‍ക്കുമെന്നും സ്റ്റേ ചെയ്യപ്പെടില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പൂര്‍ണമായ വിധി ലഭ്യമായാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവുക. 49 പുന:പ്പരിശോധനാ ഹരജികളാണ് കോടതിയിലെത്തിയത്.

Tags:    
News Summary - kadakampally surendran on Supreme Court Verdict-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.