ശബരിമലയിൽ കൈയൂക്കുള്ളവർ കാര്യക്കാരായി -മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത്​ വിശ്വാസത്തി​​​െൻറ മറവിൽ ​കൈയൂക്കുള്ളവൻ കാര്യക്കാരനായി മാറുകയായിരുന്നെന്ന്​ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രപ്രവേശന വിളംബരത്തി​​​െൻറ 82ാം വാർഷികത്തി​​​െൻറ സംസ്​ഥാനതല സമാപനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്​ അനുവദിച്ചാൽ ചട്ടമ്പിമാരും പ്രമാണിമാരും കൂലിത്തല്ലുകാരും നാടി​​​െൻറ ഭാവി നിശ്ചയിക്കുന്ന സ്​ഥിതിവരും. ശബരിമല സ്​ത്രീ പ്രവേശന പ്രശ്​നത്തിലെ റിവ്യൂ ഹരജിയിൽ സുപ്രീംകോടതി മറ്റൊരു നിലപാട്​ സ്വീകരിച്ചാൽ ആ ഘട്ടത്തിൽ അതായിരിക്കും രാജ്യത്തിന്​ സ്വീകാര്യമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട്​ കള്ള പ്രചാരണമാണ്​ നടന്നത്​. അഹിന്ദുക്കൾ പ്രവേശി​െച്ചന്ന പ്രചാരണത്തെ തുടർന്ന്​ നടയടച്ച്​ പരിഹാരക്രിയ നടത്തിക്കാനുള്ള ശ്രമം വരെ നടന്നു. കേരളീയ സമൂഹം ഏത്​ യുഗത്തിലേക്കാണ്​ സഞ്ചരിക്കുന്നതെന്ന്​ ഗൗരവമായി ആലോചിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു. നമുക്ക്​ മുന്നോട്ടു സഞ്ചരിച്ചേ മതിയാകൂ. വിശ്വാസം സമൂഹത്തിൽ സൃഷ്​ടിക്കുന്ന ചലനങ്ങളെ ചിലർ സങ്കുചിത താൽപര്യത്തിനായി വിനിയോഗിക്കുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടർ ഡോ.വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. സാംസ്​കാരിക വകുപ്പ്​ ഡയറക്​ടർ സദാശിവൻ നായർ, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്​ടർ പി.എസ്​. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Kadakampally Surendran - Sabarimala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.