തിരുവനന്തപുരം: പാർട്ടി കാലാകാലങ്ങളിൽ ഏൽപ്പിച്ച ഉത്തരവാദിത്വം ഏറെ സത്യസന്ധതയോടെയും ത്യാഗമനോഭാവത്തോടെയും ഏറ്റെടുത്ത ആളാണ് താനെന്ന് കടകംപളളി സുരേന്ദ്രൻ. നാളിതുവരെയുള്ള സമ്മേളനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് കൊല്ലം സമ്മേളനം. വിഭാഗീയ പൂർണമായും ഇല്ലാതായ സമ്മേളനം.
എല്ലാവരും ഒറ്റക്കെട്ടായി പാർട്ടിക്കൊപ്പം നിന്ന സമ്മേളനം. ഒരു കുറ്റവും മാധ്യമങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. എന്നെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാൻ അനുവദിക്കില്ല. എനിക്ക് അർഹിക്കുന്നതിലേറെ പാർട്ടി തന്നുവെന്ന് വിശ്വസിക്കുന്നതായാളാണെന്നും കടകംപള്ളി പറഞ്ഞു.
എന്നെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലെടുത്തില്ല എന്നതിൽ ഒരു ശതമാനം പ്രയാസമില്ലെന്നും കടകംപളളി പറഞ്ഞു. ഫേസ് ബുക്കിൽ പ്രൈഫൽ ചിത്രം മാറ്റിയതിൽ യാതൊരു ദുരുദ്ദേശ്യവുമില്ല. ഫേസ് ബുക്ക് കൈകാര്യം ചെയ്യുന്നത് ഞാൻ നേരിട്ടല്ല.
സി.പി.എം വലിയ മാറ്റത്തിെന്റ പാതയിലാണ്. ബംഗാളിലെ അനുഭവം വലിയ പാഠമാണ്. അവിടെ, 35 വർഷത്തോളം തുടർച്ചയായി അധികാരത്തിലിരുന്ന പാർട്ടി ഒരു സുപ്രഭാതത്തിൽ തകർന്നുേപായത് നവീകരണ പ്രക്രിയക്ക് വിധേയമാകാത്തത് കൊണ്ടാണ്. 90,95ഉം വയസുള്ളവരാണ് നേതൃത്വത്തിലും ഭരണത്തിലും ഉണ്ടായിരുന്നത്.
ആ അനുഭവത്തിൽ നിന്നാണ് പാർട്ടി 75 വയസ് എന്ന മാനദണ്ഡം വെച്ചത്. പുതിയ രക്തം നേതൃതലത്തിലേക്ക് വരണം. ആരോഗ്യ മന്ത്രി വീണ ജോർജ് സംസ്ഥാന കമ്മിറ്റിയിൽ നിർബന്ധമാണ്. കാരണം, അത്, ആരോഗ്യവകുപ്പിനും പാർട്ടിക്കും ഗുണം ചെയ്യുമെന്നും കടകംപളളി പറഞ്ഞു. പാർട്ടി വിരുദ്ധരാണ് തനിക്കെതിരെ ഗൂഡാലോചന നടത്തുന്നത്. അതിൽ നിന്നും മാധ്യമങ്ങൾ മാറി നിൽക്കണമെന്നും കടകംപള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.