ശബരിമലയിൽ സ്​ത്രീകളെത്തിയാൽ സംരക്ഷണം നൽകില്ല -മന്ത്രി

തിരുവനന്തപുരം: ആക്​ടിവിസ്​റ്റുകൾക്ക് കയറി ആക്​ടിവിസം കാണിക്കാനും പ്രചരിപ്പിക്കാനുമുള്ള ഇടമല്ല ശബരിമലയെന് ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്കാര്യം മുമ്പും വ്യക്തമാക്കിയതാണ്​​. ദർശനത്തിനായി സ്​ത്രീകളെത്തിയാൽ പൊലീസ്​ സംരക്ഷണം നൽകില്ല. സുപ്രീംകോടതി ഉത്തരവുമായി വന്നാൽ മാത്രമേ സംരക്ഷണം നൽകൂ. കഴിഞ്ഞ കാലത്തും സ്​ത്രീകളെ ശബരിമലയിൽ കയറ്റാൻ സർക്കാർ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ മണ്ഡലകാലത്തെ സാഹചര്യമല്ല ഇപ്പോൾ. അയോധ്യവിധി നമ്മളെല്ലാം അംഗീകരിച്ചതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയുടെ പേരിൽ രാഷ്​ട്രീയ മുതലെടുപ്പിന്​ സർക്കാർ കൂട്ടുനിൽക്കില്ല. കഴിഞ്ഞ സീസണു​ശേഷം ശബരിമലയിൽ എട്ട്​ മാസപൂജകൾ നടന്നില്ലേ, അതിൽ ഒരു വിഷയവുമുണ്ടായില്ലല്ലോ. അത്തരത്തിൽ ഇൗ സീസണും കൊണ്ടുപോകും. അതിന്​ എല്ലാവരുടെയും സഹകരണമുണ്ടാകണം. ക്ഷേത്രദർശനത്തിനെത്തുമെന്ന്​ ചിലർ പറയുന്നത്​ പബ്ലിസിറ്റി ലക്ഷ്യമിട്ടാണ്​.

മാധ്യമങ്ങൾ ആക്​ടിവിസ്​റ്റുകളുടെ മുഖാമുഖം എടുത്ത്​ സംപ്രേഷണം ചെയ്യുകയാണ്​​. അതു​കണ്ട്​ കുറേ പേർ പ്രതിഷേധവുമായി രംഗത്തെത്തുന്നു. ഇതിനു​ മാറ്റം വരണം. മാധ്യമങ്ങളും സഹകരിക്കണം. പുനഃപരിശോധന ഹരജികൾ മാറ്റി​െവച്ച സുപ്രീംകോടതി വിധിയിൽ അവ്യക്തത നീങ്ങിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Tags:    
News Summary - Kadakam palli surendran on sabarimala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.